കലാപം തുടരുകയാണ് ! October 04, 2022
ചിത കെട്ടണഞ്ഞിട്ടും എ. അയ്യപ്പന്റെ അക്ഷരങ്ങളും ആത്മാവും ഒരു പോലെ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. എപ്പോഴും എല്ലാം നഷ്ടപ്പെട്ടവന്റെ, ഒന്നുമില്ലാത്തവന്റെ ആധിയോടെയാണ് അയ്യപ്പന് തന്റെ ജീവിതം നടന്നു തീര്‍ത്തത്. '' വീടില്ലാത്ത ഒരുവനോട് വീടിന് ഒരു പേരിടാനും മക്കളില്ലത്തോരുവനോട് കുട്ടിക്ക് ഒരു പേരിടാനും ചൊല്ലവേ നീ കൂട്ടുകാരാ, രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ കണ്ടുവോ ?” അയ്യപ്പന് ശേഷവും അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ ആധി പടര്‍ത്തിക്കൊണ്ടിരിക്കുന്നു. അയ്യപ്പന്റെ രക്തമാണ് അയ്യപ്പന്റെ കവിത. അതിനെപ്പോഴും ചൂടുണ്ട്. ജീവിതത്തിന്റെ വാതിലില്‍ മുട്ടുന്ന കണക്കെയാണ് താന്‍ കവിതയില്‍ എത്തിച്ചേരുന്നതെന്ന് കവി എപ്പോഴും പറയാറുണ്ടായിരുന്നു. വഴി വക്കില്‍ താന്‍ കണ്ട അപകടത്തെ കുറിച്ച് ഹൃദയം കീറി മുറിക്കുന്ന അയ്യപ്പന്റെ കവി ഭാവന നോക്കൂ. ''കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ.. മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്.. ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള് എന്റെ കുട്ടികള്‍.. വിശപ്പ് എന്ന നോക്കുക്ക...
Comments
Post a Comment