Posts

Showing posts from May, 2023

ശ്രീനാരായണഗുരുവും ആധുനിക കേരളത്തിന്റെ ധാർമ്മികാടിസ്ഥാനവും

Image
  കേരളത്തിൽ നടന്ന സാമൂഹിക പരിവർത്തനങ്ങൾക്കു ഏറ്റവും വലിയ ഉത്തേജനമായത് ശ്രീനാരായണഗുരു പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ചെലുത്തിയ സ്വാധീനശക്തിയായിരുന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിഖ്യാത മുദ്രാവാക്യത്തിലൂടെ മനുഷ്യ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണ് ഗുരു ഉയർത്തിക്കാട്ടിയത്. ‘ആധുനിക കേരളത്തിന്റെ ധാർമികാടിസ്ഥാനം’ എന്ന തന്റെ ലേഖനത്തിൽ ബി. രാജീവൻ കേരളീയ നവോഥാന പ്രസ്ഥാനങ്ങളിൽ ശ്രീ നാരായണഗുരു വഹിച്ച പങ്കിനെയും എസ്.എൻ.ഡി.പിയുടെ പ്രവർത്തങ്ങളെയും വിലയിരുത്തുന്നുണ്ട്. 1903 ലാണ് എസ്.എൻ.ഡി.പി സ്ഥാപിക്കപ്പെടുന്ന. അതിനും പതിനഞ്ചു വര്ഷങ്ങള്ക്കു മുമ്പാണ് 1888 ൽ ഗുരു അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്തുന്നത്. എന്നാൽ പിൽക്കാലത്തു ഈഴവ പരിഷ്കരണത്തിന്റെ മുഖമായി മാറിയ ശ്രീനാരായണഗുരുവിനെ തങ്ങളുടെ ഗുരുവായി അംഗീകരിക്കാൻ അന്നത്തെ പല ഈഴവ പ്രമാണിമാർക്കും സാധിച്ചില്ലെന്ന ഗുരുതരമായ ആരോപണമാണ് ബി. രാജീവൻ തന്റെ ലേഖനത്തിൽ ഉയർത്തിക്കാട്ടുന്നത്.  തന്റെ വാദങ്ങളെ സാധൂകരിക്കുന്നതിനായി കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അഭിപ്രായവും ബി. രാജീവൻ പങ്കുവെക്കുന്നുണ്ട്. “1903 ൽ ആദ്യത്തെ സാമൂഹിക പരിഷ്കരണത്തിന് നേതൃത്

ചുള്ളിക്കാടിന്റെ പാബ്ലോ നെരൂദ

Image
  ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുകയുണ്ടായി, മലയാള ഭാഷയെ പരിപോഷിപ്പിക്കാനോ മലയാള സാഹിത്യചരിത്രത്തിൽ സ്ഥാനം പിടിക്കാനോ അതുമല്ലെങ്കിൽ ഏതെങ്കിലും സാഹിത്യ ശാഖയുടെ മുൻനിര സ്ഥാനം അലങ്കരിക്കാനോ അല്ല താൻ കവിത എഴുതുന്നത്. മറിച്ച് തന്റെ സമാനമായ വേദന അനുഭവിക്കുന്ന വായനക്കാരന് വേണ്ടി മാത്രമാണ് തന്റെ കവിതകൾ. അവർ മാത്രം തന്നെ വായിച്ചാൽ മതി എന്ന നിര്ബന്ധ ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വായനകളും അദ്ദേഹത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ് എന്ന് അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് നമുക്ക് മനസ്സിലാവും. ബാലചന്ദ്രൻ ചുള്ളിക്കാടിനെ വളരെയേറെ സ്വാധീനിച്ച ഒരു കവിയായിരുന്നു ചിലിയൻ ഇതിഹാസമായിരുന്ന പാബ്ലോ നെരൂദ. നെരൂദയുടെ കവിതകൾ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടിയെ മാത്രമല്ല അദ്ദേഹത്തിന്റെ ചിന്താധാരകളെയും അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. തന്റെ കവിതയിൽ അദ്ദേഹം നെരൂദയെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നു. " നെരൂദാ, നിന്റെ ഭ്രാന്തും നിന്റെ കവിതയും കൈകോർത്തു പിടിച്ചുകൊണ്ട് വാവിട്ടുനിലവിളിച്ചുകൊണ്ട് ഭൂമിക്കു മുകളിൽ ഓടിനടക്കുന്നു." ഒരിക്കൽ പോലും പരസ്പരം കണ്ടിട്ടില്ലെങ്കിലും നെരൂദയുടെ വരികൾ തന്നെ ആഴത്തിൽ

ഹൃദയം

Image
  നടന്ന് നടന്ന് ഞാൻ തളർന്നിരുന്ന തീരങ്ങളിൽ എന്റെ രക്തം കുടിച്ച്‌ വളർന്നൊരു മരമുണ്ട്‌. കാലങ്ങളും കാതങ്ങളും തീരങ്ങളും താണ്ടി നീയെത്തിയപ്പോൾ ആ മരത്തിലത്രയും കവിത കായ്ച്ചിരുന്നു.  പ്രണയം മഞ്ഞ നിറത്തിൽ, കാമം നീല നിറത്തിൽ,  കോപം ചുവപ്പ്‌ നിറത്തിൽ, പിന്നെയേറെ കൊതിച്ചിട്ടും തൊടാനാവാതെ പോയ സ്വപ്നങ്ങൾ കരുത്തിരുണ്ട്‌  പരസ്പരം മിണ്ടാതെ, തൊട്ട്‌ നോവിക്കാതെ ആടിത്തിമിർക്കുന്നു. പിന്നെ, കുറച്ചപ്പുറത്ത്‌ നാലിലകളുടെ നേർത്ത മറവിൽ  ഒരു കനിയങ്ങനെ കിളികൊത്തിക്കിടക്കുന്നു.   നീ നുണഞ്ഞ്‌ പിന്നെ കടിച്ച്‌ തുപ്പിയുപേക്ഷിച്ച എന്റെ മുറിഞ്ഞ ചുണ്ട്‌ കണക്കെ!

കലാപം തുടരുകയാണ് ! October 04, 2022

Image
  ചിത കെട്ടണഞ്ഞിട്ടും എ. അയ്യപ്പന്‍റെ  അക്ഷരങ്ങളും ആത്മാവും ഒരു പോലെ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. എപ്പോഴും എല്ലാം നഷ്ടപ്പെട്ടവന്‍റെ, ഒന്നുമില്ലാത്തവന്‍റെ ആധിയോടെയാണ് അയ്യപ്പന്‍ തന്‍റെ ജീവിതം നടന്നു തീര്‍ത്തത്.  '' വീടില്ലാത്ത ഒരുവനോട് വീടിന് ഒരു പേരിടാനും മക്കളില്ലത്തോരുവനോട് കുട്ടിക്ക് ഒരു പേരിടാനും ചൊല്ലവേ നീ കൂട്ടുകാരാ, രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ കണ്ടുവോ ?”  അയ്യപ്പന് ശേഷവും അദ്ദേഹത്തിന്‍റെ അക്ഷരങ്ങള്‍ ആധി പടര്‍ത്തിക്കൊണ്ടിരിക്കുന്നു. അയ്യപ്പന്‍റെ രക്തമാണ് അയ്യപ്പന്‍റെ കവിത. അതിനെപ്പോഴും ചൂടുണ്ട്. ജീവിതത്തിന്‍റെ വാതിലില്‍ മുട്ടുന്ന കണക്കെയാണ് താന്‍ കവിതയില്‍ എത്തിച്ചേരുന്നതെന്ന് കവി എപ്പോഴും പറയാറുണ്ടായിരുന്നു. വഴി വക്കില്‍ താന്‍ കണ്ട അപകടത്തെ കുറിച്ച് ഹൃദയം കീറി മുറിക്കുന്ന അയ്യപ്പന്‍റെ കവി ഭാവന നോക്കൂ. ''കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ.. മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്.. ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍ എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്