Posts

Showing posts from June, 2022

കറുത്ത പാലിൽ ചാടി ആത്മഹത്യക്ക്‌ ശ്രമിച്ച ദിവസം

Image
അദ്ധ്യാപനം തളർത്തിക്കളയുന്ന   ചില ദിവസങ്ങൾ ഉണ്ടാവാറുണ്ട്. അത്തരം ദിവസങ്ങളിൽ വായനശാലയിൽ ഇരുന്നു പുസ്തങ്ങളിൽ വീണു മരിക്കാറാണ് പതിവ്. ഇന്നും അങ്ങനൊരു ആത്മഹത്യക്കുറച്ചാണ് ആ വഴി ചെന്നതും. പേരിലെ വ്യത്യാസം കൊണ്ട് മാത്രം ഒരു പുസ്തകം കണ്ണിലുടക്കി. ‘കറുത്ത പാൽ’ . എങ്കിൽ കറുത്ത പാലിൽ മുങ്ങിത്തന്നെയാവട്ടെ ഇന്നത്തെ മരണം എന്ന് ഞാനുറച്ചു. ‘മതിലുകൾ’ ആണ് മുന്നിൽ. ബഷീറിന്റെ മതിലുകളും മാധവിക്കുട്ടിയുടെ മതിലുകളും ചാടിക്കടന്ന എനിക്ക് കല്പറ്റ നാരായണന്റെ മതിലൊക്കെ ഒരു മതിലാണോ.!  “ഞാനും ഗാന്ധിയും രക്തസാക്ഷികളായതു ഇന്നാണ് ആഘോഷിക്കണ്ടേ; അവൾ ചോദിച്ചു. ഒരു ജനുവരി മുപ്പത്തിനായിരുന്നു ഞങ്ങളുടെ വിവാഹം”.  വായിച്ചപ്പോൾ തന്നെ എനിക്ക് ചിരിപൊട്ടി. ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ആ ഏടും അതിലെ നർമ്മവും സുചിത്രയോടും പങ്കുവെച്ചു. പുള്ളിക്കാരിക്ക് കൗതുകം. പിന്നെ പൊട്ടിച്ചിരി. കാരണം മറ്റൊന്നുമല്ല. ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഏടായിട്ടുപോലും അതിന്റെ വക്കിൽ രക്തം പുരണ്ടിട്ടില്ല. അതുകൊണ്ടു രക്തം കാണുമ്പോൾ ബോധക്ഷയം ഉണ്ടാവുന്ന എനിക്ക് പേടിക്കാനൊന്നും ഉണ്ടായില്ല. ‘മതിലുകൾ’ ചാടിക്കടക്കാൻ തന്നെയുറച്ചു. ഞാൻ എനിക്കും അവൾക്കുമിട

മുറിവുണക്കുന്ന കക്കാടൻ മാന്ത്രികത

Image
  മുറിവുണക്കുന്ന കക്കാടൻ മാന്ത്രികത  കവിത പലപ്പോഴും തൊട്ടു തലോടി കടന്നുപോവാറുണ്ട്. ചിലപ്പോൾ ഒന്ന് പ്രകോപിപ്പിച്ചു പിന്നെ രോഷം കൊള്ളിപ്പിച് കടന്നു പോവും. ചില കവിതകൾ അനന്തമായ അർത്ഥ തലങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ മറ്റു ചിലതു ഓർമ്മിക്കാൻ ഒന്നും അവശേഷിപ്പിക്കാതെയും പോവാറുണ്ട്. എന്നാൽ ചുരുക്കം ചില കവിതകൾ മനസ്സിന്റെ മുറിവുകളെ കരിച്ചു കളയാറുണ്ട്. അത്തരത്തിൽ ഒന്നാണ് എൻ. എൻ കക്കാടിന്റെ 'സഫലമീ യാത്ര'. അത് മുറിവുകൾ തഴുകി ഉണക്കികളയുന്നു പിന്നെ നഷ്ടപ്പെട്ട നല്ലകാലത്തിന്റെ ഗൃഹാതുരതകളിലേക്കു വായനക്കാരനെ എടുത്തെറിയുന്നു. വായനക്കൊടുക്കാം അനുവാചകന് പറയാൻ ബാക്കിയാവുന്ന അഭിപ്രായം കക്കാടിന്റെ വരികളിൽ തന്നെ കാണാം. അതിങ്ങനെയാണ് " വ്രണിതമാം കണ്ഠത്തിൽ ഇന്ന് നോവിത്തിരി കുറവുണ്ട്". വാർധക്യത്തിനും നര വീഴ്ത്താനാവാതെ പോയ കറുത്ത തലമുടി കണക്കെ കവിതയിൽ നിറഞ്ഞു നിൽക്കുന്ന  പ്രണയത്തിന്റെ ആഘോഷം തന്നെയാണ് സഫലമീ യാത്ര. ഋതുക്കൾ മാറി മാറി വന്നു, വേനലിൽ സ്വപ്നങ്ങളെ തിളപ്പിച്ചു, വസന്തത്തിൽ അവ പൂവിട്ടു. പിന്നൊരു മഴക്കാലത്തു അവ എങ്ങോ ഒഴുകിപ്പോയി. ഋതുക്കളെത്ര മാറിമറിഞ്ഞിട്ടും മാറാതെ അരികു ചേർന്ന് നിൽക്കുന്ന പ