മുറിവുണക്കുന്ന കക്കാടൻ മാന്ത്രികത

 


മുറിവുണക്കുന്ന കക്കാടൻ മാന്ത്രികത 


കവിത പലപ്പോഴും തൊട്ടു തലോടി കടന്നുപോവാറുണ്ട്. ചിലപ്പോൾ ഒന്ന് പ്രകോപിപ്പിച്ചു പിന്നെ രോഷം കൊള്ളിപ്പിച് കടന്നു പോവും. ചില കവിതകൾ അനന്തമായ അർത്ഥ തലങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ മറ്റു ചിലതു ഓർമ്മിക്കാൻ ഒന്നും അവശേഷിപ്പിക്കാതെയും പോവാറുണ്ട്. എന്നാൽ ചുരുക്കം ചില കവിതകൾ മനസ്സിന്റെ മുറിവുകളെ കരിച്ചു കളയാറുണ്ട്. അത്തരത്തിൽ ഒന്നാണ് എൻ. എൻ കക്കാടിന്റെ 'സഫലമീ യാത്ര'. അത് മുറിവുകൾ തഴുകി ഉണക്കികളയുന്നു പിന്നെ നഷ്ടപ്പെട്ട നല്ലകാലത്തിന്റെ ഗൃഹാതുരതകളിലേക്കു വായനക്കാരനെ എടുത്തെറിയുന്നു. വായനക്കൊടുക്കാം അനുവാചകന് പറയാൻ ബാക്കിയാവുന്ന അഭിപ്രായം കക്കാടിന്റെ വരികളിൽ തന്നെ കാണാം. അതിങ്ങനെയാണ് " വ്രണിതമാം കണ്ഠത്തിൽ ഇന്ന് നോവിത്തിരി കുറവുണ്ട്". വാർധക്യത്തിനും നര വീഴ്ത്താനാവാതെ പോയ കറുത്ത തലമുടി കണക്കെ കവിതയിൽ നിറഞ്ഞു നിൽക്കുന്ന  പ്രണയത്തിന്റെ ആഘോഷം തന്നെയാണ് സഫലമീ യാത്ര. ഋതുക്കൾ മാറി മാറി വന്നു, വേനലിൽ സ്വപ്നങ്ങളെ തിളപ്പിച്ചു, വസന്തത്തിൽ അവ പൂവിട്ടു. പിന്നൊരു മഴക്കാലത്തു അവ എങ്ങോ ഒഴുകിപ്പോയി. ഋതുക്കളെത്ര മാറിമറിഞ്ഞിട്ടും മാറാതെ അരികു ചേർന്ന് നിൽക്കുന്ന പ്രണയത്തിന്റെ തീവ്രത തന്നെയാണ് ഈ കക്കാടൻ കവിതയുടെ മാന്ത്രികത. 

Comments

Popular posts from this blog

കലാപം തുടരുകയാണ് ! October 04, 2022

ഹൃദയം

The Poet, the Man, and the Revolutionary: A Study of Multiple Perspectives in William Butler Yeats’ “Easter 1916”