ഹൃദയം
നടന്ന് നടന്ന് ഞാൻ തളർന്നിരുന്ന തീരങ്ങളിൽ എന്റെ രക്തം കുടിച്ച് വളർന്നൊരു മരമുണ്ട്.
കാലങ്ങളും കാതങ്ങളും തീരങ്ങളും താണ്ടി നീയെത്തിയപ്പോൾ ആ മരത്തിലത്രയും കവിത കായ്ച്ചിരുന്നു.
പ്രണയം മഞ്ഞ നിറത്തിൽ,
കാമം നീല നിറത്തിൽ,
കോപം ചുവപ്പ് നിറത്തിൽ,
പിന്നെയേറെ കൊതിച്ചിട്ടും തൊടാനാവാതെ പോയ സ്വപ്നങ്ങൾ കരുത്തിരുണ്ട്
പരസ്പരം മിണ്ടാതെ, തൊട്ട് നോവിക്കാതെ ആടിത്തിമിർക്കുന്നു.
പിന്നെ, കുറച്ചപ്പുറത്ത് നാലിലകളുടെ നേർത്ത മറവിൽ
ഒരു കനിയങ്ങനെ കിളികൊത്തിക്കിടക്കുന്നു.
നീ നുണഞ്ഞ് പിന്നെ കടിച്ച് തുപ്പിയുപേക്ഷിച്ച എന്റെ മുറിഞ്ഞ ചുണ്ട് കണക്കെ!
Comments
Post a Comment