പുനർജ്ജനി
ഏതോ തിരകൾ വന്നു മായ്ക്കുന്ന
കടലെഴുത്തു പോലെ ചില ഓർമ്മകൾ..
ഇന്നലെയും സ്വപ്നത്തിൽ ഞാൻ
നിന്റെ അധരങ്ങളിൽ വീണു മരിച്ചിരുന്നു..
പൊടിപിടിച്ചു കിടന്ന അലമാരകൾക്കിടയിൽ ,
വിജനമായിക്കിടന്ന ഗ്രാമപാതകളിൽ,
കാട്ടുവള്ളികൾ പടർന്ന മുളംകാട്ടിലൊന്നിൽ ,
എത്രയോ തവണ മരിച്ചിരിക്കുന്നു.
ഈ മരണമാണു സുഖം.
വീണ്ടും വീണ്ടും മോഹങ്ങൾ
തലച്ചോറുതാണ്ടി നാഡികളെ കീഴടക്കി
ചുണ്ടുകളിൽ അടിയറവ് പറയുന്ന മരണം.
ഇതാ ഇവിടെ വീണ്ടും മരിക്കാനായ് മാത്രം
എന്റെ പുനർജ്ജനി.
Comments
Post a Comment