ശ്രീനാരായണഗുരുവും ആധുനിക കേരളത്തിന്റെ ധാർമ്മികാടിസ്ഥാനവും
കേരളത്തിൽ നടന്ന സാമൂഹിക പരിവർത്തനങ്ങൾക്കു ഏറ്റവും വലിയ ഉത്തേജനമായത് ശ്രീനാരായണഗുരു പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ചെലുത്തിയ സ്വാധീനശക്തിയായിരുന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിഖ്യാത മുദ്രാവാക്യത്തിലൂടെ മനുഷ്യ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണ് ഗുരു ഉയർത്തിക്കാട്ടിയത്. ‘ആധുനിക കേരളത്തിന്റെ ധാർമികാടിസ്ഥാനം’ എന്ന തന്റെ ലേഖനത്തിൽ ബി. രാജീവൻ കേരളീയ നവോഥാന പ്രസ്ഥാനങ്ങളിൽ ശ്രീ നാരായണഗുരു വഹിച്ച പങ്കിനെയും എസ്.എൻ.ഡി.പിയുടെ പ്രവർത്തങ്ങളെയും വിലയിരുത്തുന്നുണ്ട്. 1903 ലാണ് എസ്.എൻ.ഡി.പി സ്ഥാപിക്കപ്പെടുന്ന. അതിനും പതിനഞ്ചു വര്ഷങ്ങള്ക്കു മുമ്പാണ് 1888 ൽ ഗുരു അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്തുന്നത്. എന്നാൽ പിൽക്കാലത്തു ഈഴവ പരിഷ്കരണത്തിന്റെ മുഖമായി മാറിയ ശ്രീനാരായണഗുരുവിനെ തങ്ങളുടെ ഗുരുവായി അംഗീകരിക്കാൻ അന്നത്തെ പല ഈഴവ പ്രമാണിമാർക്കും സാധിച്ചില്ലെന്ന ഗുരുതരമായ ആരോപണമാണ് ബി. രാജീവൻ തന്റെ ലേഖനത്തിൽ ഉയർത്തിക്കാട്ടുന്നത്. തന്റെ വാദങ്ങളെ സാധൂകരിക്കുന്നതിനായി കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അഭിപ്രായവും ബി. രാജീവൻ പങ്കുവെക്കുന്നുണ്ട്. “1903 ൽ ആദ്യത്തെ സാമൂഹിക പരിഷ്കരണത്തി...