Posts

വായ്ക്കരി

Image
(സമർപ്പണം: കവി എ. അയ്യപ്പൻ) നിന്റെ കലാപം അവസാനിച്ചിരിക്കുന്നു.  നിന്റെ മരണം എന്റെ പേശികളെ മരവിപ്പിക്കാതെ തന്നെ.  നീ ലഹരിയിൽ മരിച്ചുകിടന്ന അഴുക്കുചാലിൽ ബാഷ്പീകരിക്കപ്പെടാതെ കിടന്ന ചോര മഷിയാക്കി ഞാനൊരു വിലാപകാവ്യം കുറിക്കാം.  അതിൽ നീ കലാപം നടത്തിയ പ്രണയങ്ങൾ കണ്ടെന്നുവരില്ല.  മരിച്ചിട്ട് ജീവിച്ചിരിക്കുന്നവർക്കു വായ്ക്കരി നൽകി കടന്നുപോയ മനുഷ്യരുണ്ടാവില്ല.  പരാജയം കൂകി വിളിച്ചുവന്ന പാളങ്ങളും  പട്ടിണിയുപേക്ഷിച്ച കടത്തിണ്ണകളും നിന്റെ ഛർദ്ദിൽ വീണ തെരുവോരങ്ങളുമുണ്ടാവില്ല.  ബുദ്ധന്റെ കരച്ചിലും ആട്ടിന്കുട്ടിയുടെ സങ്കടവും തോറ്റുവീണ പ്രണയവും ജയിച്ചിട്ടും തോറ്റ കലാപങ്ങളും ചങ്കിലെ ചുവപ്പും കണ്ണിൽ ഇരുട്ടുമുണ്ടാവില്ല.  ഇത് ജീവനറ്റ കവിതയാവും.  മീ ടൂ മുരൾച്ചക്കും അരാജകത്വ മദ്ദളം കൊട്ടിനുമിടയിൽ ഓർഫ്യൂസിന്റെ  സംഗീതത്തിന് എന്ത് പ്രസക്തി.  ഇത് മതി, ചത്തവനു  ചത്ത കവിത! ഇനി ശവമടക്കാണ് ! പ്രണയത്തിന്റെ, കലാപത്തിന്റെ, ആശങ്കയുടെ, ആകുലതകളുടെ, പട്ടിണിയുടെ, ചവര്പ്പിന്റെ, ചുവപ്പിന്റെ ശവമടക്ക്.  അതിനു മുമ്പ് ഇതാ ഇന്ന് മരിച്ചവനു ഇന്നലെ മരിച്ചവന്റെ വക  ...

കറുത്ത പാലിൽ ചാടി ആത്മഹത്യക്ക്‌ ശ്രമിച്ച ദിവസം

Image
അദ്ധ്യാപനം തളർത്തിക്കളയുന്ന   ചില ദിവസങ്ങൾ ഉണ്ടാവാറുണ്ട്. അത്തരം ദിവസങ്ങളിൽ വായനശാലയിൽ ഇരുന്നു പുസ്തങ്ങളിൽ വീണു മരിക്കാറാണ് പതിവ്. ഇന്നും അങ്ങനൊരു ആത്മഹത്യക്കുറച്ചാണ് ആ വഴി ചെന്നതും. പേരിലെ വ്യത്യാസം കൊണ്ട് മാത്രം ഒരു പുസ്തകം കണ്ണിലുടക്കി. ‘കറുത്ത പാൽ’ . എങ്കിൽ കറുത്ത പാലിൽ മുങ്ങിത്തന്നെയാവട്ടെ ഇന്നത്തെ മരണം എന്ന് ഞാനുറച്ചു. ‘മതിലുകൾ’ ആണ് മുന്നിൽ. ബഷീറിന്റെ മതിലുകളും മാധവിക്കുട്ടിയുടെ മതിലുകളും ചാടിക്കടന്ന എനിക്ക് കല്പറ്റ നാരായണന്റെ മതിലൊക്കെ ഒരു മതിലാണോ.!  “ഞാനും ഗാന്ധിയും രക്തസാക്ഷികളായതു ഇന്നാണ് ആഘോഷിക്കണ്ടേ; അവൾ ചോദിച്ചു. ഒരു ജനുവരി മുപ്പത്തിനായിരുന്നു ഞങ്ങളുടെ വിവാഹം”.  വായിച്ചപ്പോൾ തന്നെ എനിക്ക് ചിരിപൊട്ടി. ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ആ ഏടും അതിലെ നർമ്മവും സുചിത്രയോടും പങ്കുവെച്ചു. പുള്ളിക്കാരിക്ക് കൗതുകം. പിന്നെ പൊട്ടിച്ചിരി. കാരണം മറ്റൊന്നുമല്ല. ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഏടായിട്ടുപോലും അതിന്റെ വക്കിൽ രക്തം പുരണ്ടിട്ടില്ല. അതുകൊണ്ടു രക്തം കാണുമ്പോൾ ബോധക്ഷയം ഉണ്ടാവുന്ന എനിക്ക് പേടിക്കാനൊന്നും ഉണ്ടായില്ല. ‘മതിലുകൾ’ ചാടിക്കടക്കാൻ തന്നെയുറച്ചു. ഞാൻ എനിക്...

മുറിവുണക്കുന്ന കക്കാടൻ മാന്ത്രികത

Image
  മുറിവുണക്കുന്ന കക്കാടൻ മാന്ത്രികത  കവിത പലപ്പോഴും തൊട്ടു തലോടി കടന്നുപോവാറുണ്ട്. ചിലപ്പോൾ ഒന്ന് പ്രകോപിപ്പിച്ചു പിന്നെ രോഷം കൊള്ളിപ്പിച് കടന്നു പോവും. ചില കവിതകൾ അനന്തമായ അർത്ഥ തലങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ മറ്റു ചിലതു ഓർമ്മിക്കാൻ ഒന്നും അവശേഷിപ്പിക്കാതെയും പോവാറുണ്ട്. എന്നാൽ ചുരുക്കം ചില കവിതകൾ മനസ്സിന്റെ മുറിവുകളെ കരിച്ചു കളയാറുണ്ട്. അത്തരത്തിൽ ഒന്നാണ് എൻ. എൻ കക്കാടിന്റെ 'സഫലമീ യാത്ര'. അത് മുറിവുകൾ തഴുകി ഉണക്കികളയുന്നു പിന്നെ നഷ്ടപ്പെട്ട നല്ലകാലത്തിന്റെ ഗൃഹാതുരതകളിലേക്കു വായനക്കാരനെ എടുത്തെറിയുന്നു. വായനക്കൊടുക്കാം അനുവാചകന് പറയാൻ ബാക്കിയാവുന്ന അഭിപ്രായം കക്കാടിന്റെ വരികളിൽ തന്നെ കാണാം. അതിങ്ങനെയാണ് " വ്രണിതമാം കണ്ഠത്തിൽ ഇന്ന് നോവിത്തിരി കുറവുണ്ട്". വാർധക്യത്തിനും നര വീഴ്ത്താനാവാതെ പോയ കറുത്ത തലമുടി കണക്കെ കവിതയിൽ നിറഞ്ഞു നിൽക്കുന്ന  പ്രണയത്തിന്റെ ആഘോഷം തന്നെയാണ് സഫലമീ യാത്ര. ഋതുക്കൾ മാറി മാറി വന്നു, വേനലിൽ സ്വപ്നങ്ങളെ തിളപ്പിച്ചു, വസന്തത്തിൽ അവ പൂവിട്ടു. പിന്നൊരു മഴക്കാലത്തു അവ എങ്ങോ ഒഴുകിപ്പോയി. ഋതുക്കളെത്ര മാറിമറിഞ്ഞിട്ടും മാറാതെ അരികു ചേർന്ന് നിൽക്കുന്ന പ...

പുനർജ്ജനി

Image
ഏതോ തിരകൾ വന്നു മായ്ക്കുന്ന  കടലെഴുത്തു പോലെ ചില ഓർമ്മകൾ.. ഇന്നലെയും സ്വപ്നത്തിൽ ഞാൻ  നിന്റെ അധരങ്ങളിൽ വീണു മരിച്ചിരുന്നു.. പൊടിപിടിച്ചു കിടന്ന അലമാരകൾക്കിടയിൽ , വിജനമായിക്കിടന്ന ഗ്രാമപാതകളിൽ, കാട്ടുവള്ളികൾ പടർന്ന മുളംകാട്ടിലൊന്നിൽ ,  എത്രയോ തവണ മരിച്ചിരിക്കുന്നു.  ഈ മരണമാണു സുഖം. വീണ്ടും വീണ്ടും മോഹങ്ങൾ  തലച്ചോറുതാണ്ടി നാഡികളെ കീഴടക്കി ചുണ്ടുകളിൽ അടിയറവ്‌ പറയുന്ന  മരണം. ഇതാ ഇവിടെ വീണ്ടും മരിക്കാനായ്‌ മാത്രം  എന്റെ പുനർജ്ജനി.   

അന്തിക്രിസ്തു

Image
  മോനേ.. എന്തുറക്കമാണിത്..? അമ്മയ്ക്കൊന്ന് കാണണം നിന്നെ..! അമ്മയുടെ കണ്ണില്‍ നിന്ന് രക്തം ഒഴുകുന്നതെന്തിനാണെന്ന് ഇവാന് മനസ്സിലായില്ല.അമ്മ കരയുകയാവാം. മോനേ വാ. അമ്മയുടെ അടുത്തേക്ക് പറന്നു വാ. ഒരു തുള്ളി രക്തം അമ്മയുടെ കണ്ണില്‍ നിന്നും ഇവാന്‍റെ മുഖത്ത് വീണു. അയാള്‍ മുഖത്ത് വീണ ചെറിയ നനവേറ്റ് ഞെട്ടിയുണര്‍ന്നു. ഇവാന്‍ ചുറ്റും നോക്കി.. ഇല്ല.. ആരുമില്ല.. അയാള്‍ ശരിക്കും ഭയന്നിരിക്കുന്നു. മുഖത്ത് രക്തത്തിന്‍റെ നനവ് തന്നെയാണോ പടര്‍ന്നിരിക്കുന്നത് എന്ന് തൊട്ട് നോക്കാന്‍ അയാളുടെ ഭയം അനുവദിക്കുന്നില്ല. അയാള്‍ പുതപ്പ് ദേഹത്ത് നിന്നൊഴിവാക്കി എണീറ്റു.. പിന്നീട് തന്‍റെ മുഖത്ത് പടര്‍ന്നത് രക്തം തന്നെയാണോയെന്ന് ഉറപ്പ് വരുത്താന്‍ അയാളുറച്ചു. ഇവാന്‍ കണ്ണാടി ലക്ഷ്യമാക്കി നീങ്ങി. കണ്ണാടിയില്‍ അമ്മ ചിരിക്കുന്നു. ഇവാന്‍ നീയെന്താ അമ്മയെ കാണാന്‍ വരാത്തെ. ഇവാന്‍ പേടിച്ച് പിറകിലേക്ക് വീണു.. ഒരു നിമിഷത്തേക്ക് അയാളുടെ ബോധം മറഞ്ഞിരിക്കുന്നു. അമ്മയുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി രക്തം കൂടി വീണിരിക്കുന്നു. ഇവാന്‍ കണ്ണു തുറന്നു. ഇത്തവണ കണ്ണാടിയില്‍ ഒരിക്കല്‍ കൂടി നോക്കാന്‍ അയാളുടെ ഉള്ളിലെ ഭയം അനുവദിക്കുന്നില്ല. ഇവാ...

ഇക്കാറസ്‌

Image
മൃതിയറ്റ് കിടക്കുന്ന ദീപനെ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ യാതൊരു വിധത്തിലുള്ള ഞെട്ടലും തോന്നിയില്ല. അവന്‍റെ അടങ്ങാത്ത സ്വാഭിമാനവും അവനെയോര്‍ത്തുള്ള ഭയവും കൂടിച്ചേര്‍ന്ന് എന്‍റെ മനസ്സിലെ ഭയങ്ങളെ മുമ്പേ അടക്കം ചെയ്തിരുന്നു. പക്ഷേ അനക്കമറ്റ് കിടക്കുന്ന ദീപന്‍റെ രക്തം നുകരാനൊരീച്ച വന്നിരുന്ന് എനിക്ക് പിടിച്ചില്ല. ആരും തന്നെ ദീപനെ തൊടുന്നതവന് ഇഷ്ടമല്ല. ഞാന്‍ പോലും അവനെ തൊടുന്നതവനിഷ്ടമല്ല. അത്കൊണ്ട് തന്നെ അതിനെ ഓടിക്കാനുറച്ച് ഞാന്‍ കയ്യൊന്ന് മുന്നോട്ടാഞ്ഞ് വീശി. അറിയാതെന്‍റെ വിരല്‍ തുമ്പ് അവന്‍റെ കവിളില്‍ പോറിയിരിക്കണം. അവനെന്നെ രൂക്ഷമായൊന്ന് തുറിച്ച് നോക്കിയ പോലെ എനിക്ക് തോന്നി. ഭദ്രന് വേണ്ടി നിരഞ്ജനയെ അമ്പലക്കടവ് ഗ്രാമത്തിന്‍റെ അതിര്‍ത്തി കടത്തിക്കൊടുക്കാമെന്ന് വാക്കുകൊടുത്തിട്ടുണ്ടെന്ന് ഞാനറിഞ്ഞത് വെെകിയാണ്. ഞാനീ ഭദ്രനെ ഇന്നുവരെ കണ്ടിട്ടില്ല. ഞാനവനെ അതിന്‍റെ പേരില്‍ ചോദ്യം ചെയ്തപ്പോഴും ഉപദേശിച്ചപ്പോഴും അവന് തെല്ലും അലോസരമുണ്ടാക്കിയില്ല.  തമ്പിയെ ശത്രുവാക്കുന്നത് കാലനെ ശത്രുവാക്കുന്നിന് തുല്യമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്നെ വല്ലാതൊന്നു നോക്കി. പട്രോക്ലസ് ...

വേശ്യൻ

Image
ആ സായന്തനത്തിലും അവളെയന്വേഷിച്ച്  ഞാന്‍ അവളുടെ  താമസ സ്ഥലത്തെത്തി..  സൂര്യന്‍  അതിന്‍റെ ചക്രവാളത്തിലേക്ക് മുങ്ങാംകുഴിയിടാനൊരുങ്ങുന്നു... ദൂരെ വികാരഹിതനായ ആകാശം താഴോട്ട് കണ്ണും നട്ടിരിക്കുന്നു...  ഞാന്‍  ആകാശത്തേക്ക്  നോക്കി ഉറക്കെപ്പറഞ്ഞു.. എന്തിനാണ് വാനമേ നീ തുറിച്ചു നോക്കുന്നത്?  ഞാന്‍ വന്നതെന്തിനാണെന്നോ..?  അതെ..! അതിനു തന്നെ !  ഈ മനോഹരമായ  സായന്തനത്തില്‍  ഡെയ്സിയോടൊത്ത്  ഈ തീരങ്ങളിലൂടെ വിഹരിക്കണം...  ബോധം മറയും വരെ കുടിക്കണം..  പിന്നെ ബോധം വരുന്പോള്‍  ഡെയ്സിയെ പ്രാപിക്കണം...  അവള്‍  ഒരു തെരുവു വേശ്യയാണ്... പക്ഷേ ഇന്ന് കഴിഞ്ഞാല്‍  ഒരിക്കലും അവളുടെ കൂടെ കഴിയാനാവില്ല.. ഞാനീ നഗരം വിടുകയാണ്... സംഗീതവും പ്രണയവും ഈ നഗരത്തിന്‍റെ പുറന്തോട് മാത്രമാണ്.. ദയയുടെ കണിക ആരോടും ഈ നഗരം കാണിച്ചിട്ടില്ല... ഡെയ്സീ... വാതില്‍  തുറക്കൂ... എനിക്ക് നിന്നെ ഭോഗിക്കണം...  ഇരുട്ടാണ്... അകലെ മിന്നുന്ന നിയോണ്‍ ബള്‍ബുകളുടെ നനുത്ത പ്രകാശമുണ്ട്... അതൊന്നും പക്ഷേ ഡെയ്സിയുടെ ഇരുണ്ട ഹൃദയത്തില്‍ വെളിച്ചം വീശാന്‍ പോന്...